തൃശൂർ: പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റൽ വിതരണക്കാരായ ഗോപു നന്തിലത്ത് ജി മാർട്ടിലെ ചില്ലാക്‌സ് ഓഫർ ഇടപ്പള്ളി ഷോറൂമിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, എക്‌സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് സി.ഇ.ഒ പി.എ.സുബൈർ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ എം.പി.ജോയി എന്നിവർ സന്നിഹിതരുന്നു.
ഫെബ്രുവരി 20 മുതൽ മേയ് 31 വരെ നടന്ന ഈ ഓഫറിലൂടെ എ.സികൾ കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങാനാകും. ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാനക്കൂപ്പണിൽ നിന്ന് നറുക്കെടുപ്പിലൂടെ പത്ത് ഭാഗ്യശാലികൾക്ക് മാരുതി എസ്‌പ്രസോ കാർ സമ്മാനമായി ലഭിക്കും. പത്ത് ദിവസത്തിനിടെ ഒരു കാർ എന്ന നിലയിൽ നൂറ് ദിവസത്തിൽ പത്ത് കാറുകളാണ് ഓഫറിലൂടെ നൽകുന്നത്. ഈ കാലയളവിൽ എൽ.ജി ബ്രാൻഡഡ് എ.സികളുടെ തെരഞ്ഞെടുത്ത മോഡലുകളിൽ നിന്ന് ഒരു എ.സിയുടെ വിലയിൽ രണ്ട് എ.സികൾ സ്വന്തമാക്കാം.
ഉപഭോക്താക്കൾക്ക് പലിശരഹിത തവണവ്യവസ്ഥകളിലൂടെയും ക്യാഷ്ബാക്ക് ഓഫറിലൂടെയും ഗൃഹോപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഫിനാൻസ് കമ്പനികളുമായി സഹകരിച്ച് സീറോ പ്രോസസിംഗ് ഫീസിലും, ആകർഷകമായ കാഷ്ബാക്ക് ഓഫറിലും, ഈസി ഇ.എം.ഐകളിലും പർച്ചേസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 4,000 രൂപ വരെ തത്‌സമയ ഇളവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |