കൊച്ചി: വൈവിദ്ധ്യമാർന്ന പാക്കിംഗിൽ പുതിയ രുചിയിലും രൂപത്തിലും മിൽമ ഐസ്‌ക്രീം വീണ്ടും വിപണിയിലിറക്കി. റിപൊസിഷനിംഗ് മിൽമ പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ച ഐസ്‌ക്രീം വിപണിയിലെത്തുന്നത്.
മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ് മണി പുതിയ ലേബൽ ഐസ്‌ക്രീം പുറത്തിറക്കി. മിൽമ ഫെഡറേഷൻ എം.ഡി ആസിഫ് കെ. യൂസഫ്, എറണാകുളം യൂണിയൻ ചെയർമാൻ സി.എൻ വത്സലൻ പിള്ള, തിരുവനന്തപുരം യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മലബാർ യൂണിയൻ എം.ഡി കെ.സി ജെയിംസ്, എറണാകുളം മേഖലാ എം.ഡി വിൽസൺ ജെ പുറവക്കാട്ട് എന്നിവർ പങ്കെടുത്തു.
വാനില, സ്‌ട്രോബെറി, ചോക്ലേറ്റ്, മാംഗോ, ബട്ടർസ്‌കോച്ച് തുടങ്ങിയവയ്‌ക്കൊപ്പം മറ്റ് ഫ്‌ളേവറുകളും ക്ലാസിക്, പ്രീമിയം, റോയൽ (ഹൈ പ്രീമിയം) വിഭാഗങ്ങളിലാണ് ഐസ്‌ക്രീം വിപണിയിലിറക്കിയത്. റെഡ് വെൽവെറ്റ്, അറേബ്യൻ ഡേറ്റ്‌സ് തുടങ്ങിയ റോയൽ ഫ്‌ളേവറുകളുടെ ഗവേഷണങ്ങൾ അവസാനഘട്ടത്തിലാണ്. രാജ്യമൊട്ടാകെ മിൽമ ഐസ്‌ക്രീമുകൾ ഒരേ രൂപത്തിലും സ്വാദിലുമായിരിക്കും ഇനി മുതൽ ലഭിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |