കൊച്ചി: സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,33,576.64 കോടി രൂപയായി ഉയർന്നു. 1,644.17 കോടി രൂപയാണ് പ്രവർത്തനലാഭം. 955.26 കോടി രൂപ അറ്റാദായം കൈവരിച്ചു.
ഇടപാടുകാർക്ക് ബാങ്കിലുള്ള വിശ്വാസത്തിന്റെയും ജീവനക്കാരുടെ പ്രവർത്തനമികവിന്റെയും തെളിവാണ് കറന്റ് - സേവിംഗ്സ് അക്കൗണ്ട് ബിസിനസ് സുസ്ഥിരവളർച്ച കൈവരിച്ചതിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. ആസൂത്രിതമായ നടപടികളിലൂടെ മദ്ധ്യവിഭാഗങ്ങളിൽ ശ്രദ്ധിച്ച് വായ്പകളിലെ വൈവിദ്ധ്യവത്കരണം തുടരുകയാണ്. ഫീ വരുമാനം രണ്ടക്ക വളർച്ച കൈവരിച്ചു.
നേട്ടങ്ങൾ ഇങ്ങനെ
മൊത്തം ബിസിനസ് 53,3576.64 കോടി രൂപ ( 6.84 % വർദ്ധനവ്)
നിക്ഷേപം 2,88,919.58 കോടി രൂപ (7.36 % വർദ്ധനവ് )
ആകെ വായ്പ 2,44,657.06 കോടി രൂപ (6.23 % വർദ്ധനവ്)
മൊത്തവരുമാനം 7,824.33 കോടി രൂപ (3.75 % വർദ്ധനവ് )
ഫീ വരുമാനം 885.54 കോടി രൂപ (13 % വർദ്ധനവ് )
മൊത്ത നിഷ്‌ക്രിയ ആസ്തി 4,532.01 കോടി രൂപ
അറ്റനിഷ്‌ക്രിയ ആസ്തി 1165.16 കോടി രൂപ
നീക്കിയിരുപ്പ് അനുപാതം 73.45 %
അറ്റമൂല്യം 34,819.84 കോടി രൂപ
മൂലധന പര്യാപ്തതാ അനുപാതം 15.71 %
''അടിത്തറ ശക്തമാക്കാനും ഭാവി കെട്ടിപ്പടുക്കാനും ഉതകുന്ന തരത്തിലുള്ള പല നൂതന ആശയങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി നടപ്പാക്കിവരികയാണ്. അതിന്റെ ഫലം ദൃശ്യമാവാൻ തുടങ്ങിക്കഴിഞ്ഞു,""
കെ.വി.എസ് മണിയൻ
എം.ഡി., സി.ഇ.ഒ
ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |