
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ഡിസംബറിൽ പ്രത്യേക പ്രതിമാസ തിരിച്ചടവ് ഓഫറുകൾ പ്രഖ്യാപിച്ചു. 4,999 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ ഇ.എം.ഐകളോടെ ടാറ്റ കാറുകൾ സ്വന്തമാക്കാം. ടിയാഗോയ്ക്ക് 4,999 രൂപയിലും കർവിന് 14,555 രൂപയിലും ആരംഭിക്കുന്നതാണ് ഇ.എം.ഐകൾ. ടിയാഗോ 4,999, ടിഗോർ 5,999, പഞ്ച് 5,999, ആൾട്രോസ് 6,777, നെക്‌സോൺ 7,666, കർവ് 9,999 രൂപ വീതമാണ് ഇ.എം.ഐ.
ഇവി വാഹനങ്ങളായ ടിയാഗോ ഇ.വി., 5,999, പഞ്ച് ഇ.വി 7,999, നെക്‌സോൺ ഇ.വി 10,999, കർവ് ഇ.വി 14,555 രൂപ വീതം. ഓഫറുകൾ ഡിസംബർ 31 വരെ ലഭിക്കും. വായ്‌പാ തുകയും വാഹനത്തിന്റെ മൊത്തം ഓൺറോഡ് വിലയും അനുസരിച്ച് ഇ.എം.ഐ തുകയിൽ മാറ്റങ്ങളുണ്ടാകുമെന്ന് ടാറ്റാ അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |