
കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജുവലേഴ്സ് ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയിൽ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചു. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും.
സവിശേഷമായ രീതിയിൽ രൂപകൽപ്പന ചെയ്ത ടെമ്പിൾ, ആന്റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് ആയിരം രൂപ ഇളവാണ് നൽകുന്നത്. പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ ഗ്രാമിന് 1500 രൂപ ഇളവും കല്യാൺ പ്രഖ്യാപിച്ചു.
ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും അവസരം സന്തോഷത്തിന്റെയും സമ്മാനങ്ങളുടെയും കാലമാണെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇന്ത്യ മുഴുവൻ ലഭ്യമാകുന്ന ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യം ലഭ്യമാക്കുകയും തിളക്കമാർന്ന ആഘോഷം ഉറപ്പാക്കുകയും ആണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |