
മലപ്പുറം: കേരള ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിൽ ഉപഭോക്തൃ സേവന സമിതി യോഗം ചേർന്നു. ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സൈബർ തട്ടിപ്പുകൾക്കെതിരെ ഇടപാടുകാരെ ബോധവത്കരിക്കുന്നതിനും യോഗം മുൻഗണന നൽകി. ജനറൽ മാനേജർ ഹർകേശ്വർ പ്രസാദ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നായി അൻപതോളം ഇടപാടുകാർ യോഗത്തിൽ പങ്കെടുത്തു. ബാങ്കിലെ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് യോഗം സമാപിച്ചത്. എസ്.പി.ഡി വിഭാഗം എ.ജി.എം ബാലഗോപാൽ എം.വി, സീനിയർ മാനേജർ രാജശ്രീ എസ്. നായക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |