SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

നികുതിയിൽ നേട്ടമുണ്ടാക്കാൻ ശ്രദ്ധയോടെ നീങ്ങാം

Increase Font Size Decrease Font Size Print Page
income-tax

കൊച്ചി: നടപ്പു സാമ്പത്തിക വർഷംഅവസാനിക്കാനിരിക്കെ ആദായ നികുതി ഇളവ് പരമാവധി നേടാൻ നികുതിദായകർക്ക് സമയം അടുക്കുകയാണ്. പഴയ നികുതി സ്കീം പിന്തുടരുന്നവർക്കാണ് തയ്യാറെടുപ്പിന് അവസരം. നികുതി ഇളവുകൾ നേടുന്നതിന് നിക്ഷേപ വിവരങ്ങൾ സമർപ്പിക്കാനുള്ള കാലാവധി അടുക്കുമ്പോഴും വ്യക്തമായ പ്ളാനിംഗ് ഇല്ലാത്തവർ വിവിധ നിക്ഷേപ മാർഗങ്ങൾ തേടുന്ന സമയമാണിത്. വരുമാനം, സുരക്ഷ, വഴക്കം, സുതാര്യത, എളുപ്പം പണം ലഭിക്കാനുള്ള സാദ്ധ്യതകൾ തുടങ്ങിയ അടിസ്ഥാനമായി നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപങ്ങൾ നിരവധിയാണ്.

ഓഹരി ബന്ധിത സേവിംഗ്സ് സ്കീമുകൾ(ഇ.എൽ.എസ്.എസ്) പ്രധാന അവസരമാണ്.

നിക്ഷേപകർക്ക് മികച്ച വരുമാനം നൽകി ശ്രദ്ധേയ പ്രകടനമാണ് ഓഹരി ബന്ധിത സേവിംഗ്സ് സ്‌കീമുകൾ(ഇ.എൽ.എസ്.എസ്) കാഴ്ചവക്കുന്നത്. അഞ്ച് വർഷത്തിനിടെ 19.39 ശതമാനം വരുമാനമാണ് മൂന്ന് വർഷം ലോക്ക് ഇൻ കാലയളവുള്ള ഈ പദ്ധതികൾ നിക്ഷേപകർക്ക് നൽകിയത്. വിപണിയിലെ തിരുത്തൽ ശക്തമായതിനാൽ മുൻനിര ഓഹരികളിൽ നിക്ഷേപിക്കുന്ന ഈ ഫണ്ടുകൾക്ക് സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാണെന്നതും ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഇവയുടെ കൈകാര്യ ചാർജുകളും കുറവാണ്. ഇ.എൽ.എസ്.എസ് ഫണ്ടുകൾ നികുതി ലാഭിക്കുന്നതിനൊപ്പം നികുതി രഹിത നേട്ടമുണ്ടാക്കാനും സഹായിക്കുന്നു. കഴിഞ്ഞ ബഡ്‌ജറ്റിൽ ഓഹരികളിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടത്തിന് മേലുള്ള നികുതി 12.5 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ നികുതി ഒഴിവാകുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയായി വർദ്ധിപ്പിച്ചിരുന്നു

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY