
കൊച്ചി: തായ്‌ലൻഡിലെ രാജമംഗല യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി ക്രുൻഗ്തെപ്പിന്റെ ഹോണററി ഡോക്‌ടറേറ്റ് വി.ഐ.ടിയുടെ വൈസ് പ്രസിഡന്റ് ശങ്കർ വിശ്വനാഥൻ ലഭിച്ചു. യൂണിവേഴ്‌സിറ്റി കൗൺസിലിന്റെ ഐകകണ്ഠമായ അനുമതിയോടെയാണ് ബഹുമതി. അസാധാരണ നേത്വത്വശേഷി, പ്രൊഫഷണൽ നേട്ടങ്ങൾ, എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ് വികസനത്തിന് നൽകിയ സംഭാവനകൾ എന്നിവയാണ് കണക്കിലെടുത്തത്. തായ്ലൻഡ് പ്രിവി കൗൺസിൽ പാലകോർൺ സുവാൻരാത്, രാജമംഗല യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. പിച്ചൈ ജാൻമാനി എന്നിവരിൽ നിന്ന് ശങ്കർ വിശ്വനാഥൻ ബിരുദം സ്വീകരിച്ചു. വി.ഐ.ടി ചാൻസലർ ജി. വിശ്വനാഥൻ, രമണി ബാലസുന്ദരം, അസിസ്‌റ്റന്റ് വൈസ് പ്രസിഡന്റ് കാദബംരി എസ്. വിശ്വനാഥൻ, ഡോ. ശ്രാവൺ കൃഷ്‌ണ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |