
കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ(ബി.പി.സി.എൽ) കൊച്ചി റിഫൈനറിയുടെ തലവനായി എറണാകുളം അയ്യമ്പിള്ളി സ്വദേശി ചാക്കോ എം. ജോസ് ഇന്നലെ ചുമതലയേറ്റു. എക്‌സിക്യുട്ടീവ് ഡയറക്ടർ പദവിയിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പെട്രോളിയം റിഫൈനറിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ഇദ്ദേഹം കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് എം.ബി.എ നേടി. ബി.പി.സി.എല്ലിന്റെ ബിന റിഫൈനറിയുടെ തലവനായി പ്രവർത്തിക്കുകയായിരുന്നു.
പെട്രോളിയം റിഫൈനിംഗ് രംഗത്ത് 35 വർഷത്തിലധികം പരിചയസമ്പത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |