
ഫുഡ് ലിങ്ക്‌സുമായി ധാരണാപത്രം
കൊച്ചി: മിൽമയുടെ ഉത്പന്നങ്ങൾ രാജ്യാന്തര വിപണിയിലെത്തിക്കാൻ ഫുഡ് ലിങ്ക്‌സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസുമായി ധാരണാപത്രം ഒപ്പുവച്ചു. മിൽമ ചെയർമാൻ കെ.എസ്. മണിയുടെ സാന്നിദ്ധ്യത്തിൽ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും ഫുഡ് ലിങ്ക്‌സ് പാർട്ണർ മുഹമ്മദ് ഷിബുവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സൗദി അറേബ്യ, യു.എ.ഇ., ബെഹ്റൻ, ഒമാൻ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉത്പന്നങ്ങൾ കയറ്റുമതിക്ക് ഫുഡ് ലിങ്ക്‌സിനാണ് അവകാശം . പ്രതിമാസം 20 ടൺ നെയ്യ് നാല് രാജ്യങ്ങളിലായി വിതരണം ചെയ്യും.
വിദേശ വിപണിയിൽ മിൽമയുടെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാനും വിപണി വിപുലീകരിക്കാനും സഹകരണം വഴിതുറക്കുമെന്ന് ചെയർമാൻ കെ.എസ് മണി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |