ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വാർഷിക നാണയപ്പെരുപ്പം ഡിസംബറിൽ 4.95 ശതമാനമായി കുറഞ്ഞതായി വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിലെ നാണയപ്പെരുപ്പം 5.85 ശതമാനമായിരുന്നു. 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് നാണയപ്പെരുപ്പ നിരക്ക് 5 ശതമാനത്തിൽ താഴെയായത്. ഭക്ഷ്യവസ്തുക്കൾ, മിനറൽ ഓയിലുകൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയിടിവാണ് ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന്റെ കാരണമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |