കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനി (ടി.വി.എസ്.എം) പുതിയ ഇലക്ട്രിക് വാഹനമായ ടി.വി.എസ് ഓർബിറ്റർ നിരത്തിലിറക്കി. നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് വാഹനം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
158 കിലോമീറ്റർ ഐ.ഡി.സി റേഞ്ച്, ക്രൂയിസ് കൺട്രോൾ, രണ്ട് ഹെൽമറ്റ് ഉൾക്കൊള്ളുന്ന 34 ലിറ്റർ ബൂട്ട് സ്‌പേസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ജിയോഫെൻസിംഗ്, ടൈം ഫെൻസിംഗ്, ടോവിംഗ്, ക്രാഷ് ഫോൾ അലേർട്ടുകൾ തുടങ്ങിയവ സവിശേഷതകളാണ്. 14 ഇഞ്ച് ഫ്രണ്ട് വീലാണ് മറ്റൊരു പ്രധാന സവിശേഷത.
വില
99,900 രൂപയാണ് ബംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില
സവിശേഷതകൾ
3.1 കെ.ഡബ്ല്യു.എച്ച് ബാറ്ററിയാണ് ഓർബിറ്ററിന് ഉപയോഗിക്കുന്നത്. എഡ്ജ് ടു എഡ്ജ് ഫ്രണ്ട് കോമ്പിനേഷൻ ലൈറ്റുകൾ, ഫ്രണ്ട് എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, ഇൻകമിംഗ് കോൾ ഡിസ്‌പ്ലേയുള്ള കളേർഡ് എൽ.സി.ഡി കണക്‌ടഡ് ക്ലസ്റ്റർ, യു.എസ്.ബി 2.0 ചാർജിംഗ്, 845 എം.എം നീളമുള്ള ഫറ്റ്‌ഫോം സീറ്റ്, 169 എം.എം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് മറ്റു ഫീച്ചറുകൾ. നിയോൺ സൺബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്‌റ്റെല്ലാർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർട്ടിയൻ കോപ്പർ എന്നീ നിറങ്ങളിൽ ഓർബിറ്റർ ലഭ്യമാവും.
നവീകരണത്തിൽ ശ്രദ്ധന
സാങ്കേതികവിദ്യയിലും ഉപഭോക്തൃ കേന്ദ്രീകൃത നവീകരണത്തിലുമാണ് ടി.വി.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഗൗരവ് ഗുപ്ത
ടുവീലർ ബിസിനസ് പ്രസിഡന്റ്
ടി.വി.എസ് മോട്ടോർ കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |