കൊച്ചി: ആഡംബര കാർ എളുപ്പത്തിൽ സ്വന്തമാക്കാൻ സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ ലെക്‌സസ് ഇന്ത്യ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ദീർഘകാല സാമ്പത്തിക ബാദ്ധ്യതകളില്ലാതെ ലളിതമായ പ്രതിമാസ തിരിച്ചടവ് തുകകളിലൂടെ (ഇ.എം.ഐ) ലെക്‌സസ് കാറുകൾ സ്വന്തമാക്കാം.
എട്ടുവർഷത്തെ വാറന്റി, സമഗ്രമായ ലെക്‌സസ് ലക്ഷ്വറി കെയർ തുടങ്ങിയ സവിശേഷതകളും പ്ലാനിനുണ്ട്. ആഡംബര വാഹന വിപണിക്ക് ഊർജം പകരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. സ്മാർട്ട് ഓണർഷിപ്പ് പ്ലാനിലൂടെ അഷ്‌വേർഡ് ബൈബാക്ക് ഓപ്ഷനിൽ ആഡംബര വാഹനം വാങ്ങുന്നവർക്കായി നിരവധി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകും. കാലാവധി അവസാനിക്കുമ്പോൾ, കൂടുതൽ ബാദ്ധ്യതകളില്ലാതെ വാഹനം തിരികെ നൽകാനോ, മുൻകൂട്ടി അംഗീകരിച്ചുറപ്പിച്ച ഗ്യാരണ്ടീഡ് ഫ്യൂച്ചർ വാല്യൂ (ജി.എഫ്.വി) നൽകി നിലനിറുത്താനോ, അല്ലെങ്കിൽ ഏറ്റവും നവീനമായ സാങ്കേതികവിദ്യ, ഡിസൈൻ, സുരക്ഷ എന്നിവയുള്ള പുതിയ ലെക്‌സസ് വാഹനത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനോ അനുവദിക്കുന്നു.
ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത
ലെക്‌സസ് പ്രോമിസിന് കീഴിൽ അവതരിപ്പിക്കുന്ന പുതിയ സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ ഇന്ത്യൻ വിപണിയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ്
ഹികാരു ഇകെയുച്ചി
പ്രസിഡന്റ്
ലെക്സസ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |