കോട്ടയം: റബർ വില ഒരു മാസത്തിനുള്ളിൽ 30 രൂപ കുറഞ്ഞ് 180 രൂപയിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ വർഷം കിലോയ്‌ക്ക് 215 രൂപ വരെ ഉയർന്ന വില 200 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് 215 ലേക്ക് കുതിച്ച ശേഷമാണ് 180 രൂപയിലേക്ക് ഇടിഞ്ഞത്. ചൈനയിൽ റബറിന് ഡിമാൻഡ് കുറഞ്ഞതും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അധിക ചുങ്കവും ഇരട്ട പ്രഹരമായി . വില താഴ്ത്താൻ ടയർ ലോബി ഷീറ്റ് വാങ്ങാതെ വിപണിയിൽ നിന്നും വിട്ടു നിന്നു.
നിലവിലെ വില -കഴിഞ്ഞ മാസത്തെ വില (കിലോ )
ഷീറ്റ്:
റബർ ബോർഡ് വില ) 189രൂപ .............181രൂപ
(വ്യാപാരി വില) ----------------215രൂപ ------------ 206രൂപ
ലാറ്റെക്സ് 188രൂപ ------------190രൂപ
ഒട്ടു പാൽ 106രൂപ ----------108രൂപ
അന്താരാഷ്ട്ര വില (കിലോയ്‌ക്ക് )
ചൈന -179 രൂപ
ടോക്യോ -191 രൂപ
ബാങ്കോക്ക് -185 രൂപ
##########
ഉത്പാദന ഇടിവ് കുരുമുളകിന് കരുത്ത്
പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറഞ്ഞതോടെ കുരുമുളക് വില ഉയരുന്നു. ക്വിന്റലിന് 200 രൂപ വീതമാണ് നിത്യേന കൂടുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 10 രൂപ കൂടി. അടുത്ത വർഷം ഉത്പാദനം കുറയുമെന്ന പ്രതീക്ഷയിൽ സ്‌റ്റോക്കിസ്റ്റുകൾ ചരക്ക് പിടിച്ചുവെക്കുന്നതാണ് വില ഉയർത്തുന്നത്. ഉത്തരേന്ത്യയിൽ ഉത്സവ സീസൺ ആരംഭിക്കുമ്പോൾ നാടൻ കുരുമുളകിന് ക്ഷാമമുള്ളതിനാൽ വില ഇനിയും ഉയർന്നേക്കും.
അന്താരാഷ്ട്ര വില(ടണ്ണിന്)
ഇന്ത്യ 8200 ഡോളർ
ശ്രീലങ്ക -7500 ഡോളർ
ഇന്തോനേഷ്യ - 7500 ഡോളർ
വിയറ്റ്നാം - 6700 ഡോളർ
ബ്രസീൽ -6500 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |