കൊച്ചി: ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രശീതികളുടെ പിൻബലത്തിലുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് റഗുലേറ്ററി അതോറിട്ടിയും (ഡബ്ലിയു.ഡി.ആർ.എ) ധാരണാപത്രം ഒപ്പുവച്ചു. എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാരയും ഡബ്ലിയു.ഡി.ആർ.എ ചെയർമാൻ ടി.കെ മനോജ് കുമാറും ഇതിനായുള്ള ധാരണാപത്രം കൈമാറി.
ഇ വെയർസിംഗ് രശീതികളിൻമേലുള്ള വായ്പകളുടെ പരിധി 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമാക്കി ഉയർത്താൻ റിസർവ് ബാങ്ക് അടുത്തിടെ തീരുമാനിച്ചിരുന്നു. വ്യക്തിഗത കർഷകർക്ക് തടസങ്ങളില്ലാത്ത വായ്പ ലഭിക്കാൻ ബാങ്കിന്റെ ഈ നടപടി സഹായകമാകും.
വായ്പകൾ സംബന്ധിച്ച കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകി കാർഷിക മേഖലയ്ക്ക് പിന്തുണ നൽകുന്നതാണ് നടപടിയെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് റഗുലേറ്ററി അതോറിട്ടിയും (ഡബ്ലിയു.ഡി.ആർ.എ) എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖാരയും ഡബ്ലിയു.ഡി.ആർ.എ ചെയർമാൻ ടി.കെ മനോജ് കുമാറും ഇതിനായുള്ള ധാരണാപത്രം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |