ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻ.എച്ച്.പി.സി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂർണമായി അടഞ്ഞതോടെയാണ് തൊഴിലാളികൾ അകത്തായത്. വലിയ പാറക്കല്ലുകൾ വീണാണ് തുരങ്കമുഖം തടസപ്പെട്ടതെന്ന് പിത്തോറഗഡ് എസ്.പി രേഖ യാദവ് അറിയിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ സഹായത്തോടെ ജെ.സി.ബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയും പൊലീസും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |