കൊച്ചി: ടാറ്റാ ഗ്രൂപ്പിന് കീഴിലെ ഇന്ത്യൻ ഹോട്ടൽസ് (ഐ.എച്ച്.സി.എൽ) കൊച്ചിയിലെ നാലാമത്തെ ജിഞ്ചർ ഹോട്ടൽ എം.ജി റോഡിൽ തുറന്നു. ഇതോടെ കൊച്ചിയിൽ ജിഞ്ചർ ബ്രാൻഡ് ഉൾപ്പെടെ ഐ.എച്ച്.സി.എല്ലിന്റെ മൊത്തം ഹോട്ടലുകൾ ആറായെന്ന് ഐ.എച്ച്.സി.എൽ റിയൽ എസ്‌റ്റേറ്റ് ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുമാ വെങ്കിടേഷ് പറഞ്ഞു.
ഹോട്ടൽ പേൾ ഡ്യൂൺസുമായി ചേർന്നാണ് 73 മുറികളുള്ള പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിച്ചത്. നീന്തൽക്കുളം, ഫിറ്റ്‌നസ് സെന്റർ, ഇന്ത്യയിലെയും വിദേശത്തെയും രുചിയേറും ഭക്ഷണങ്ങളുള്ള 'ക്യുമിൻ" ഡേഡൈനർ തുടങ്ങിയവ പ്രത്യേകതയാണ്.
4 പുതിയ ഹോട്ടലുകൾ കൂടി
കൊച്ചിയിലെ പുതിയ ജിഞ്ചർ ഹോട്ടൽ ഉൾപ്പെടെ കേരളത്തിൽ ഐ.എച്ച്.സി.എല്ലിന്റെ ആകെ ഹോട്ടലുകൾ 16 ആയി. ജിഞ്ചറിന് പുറമേ മറ്റ് ബ്രാൻഡുകളായ താജ്, സെലക്‌ഷൻസ്, വിവാന്ത എന്നിവയടക്കമാണിത്. ഫോർട്ട് കൊച്ചി, നെടുമ്പാശേരി എന്നിവിടങ്ങളിൽ ജിഞ്ചർ ഹോട്ടലുകളും മൂന്നാർ, ബേക്കൽ എന്നിവടങ്ങളിൽ സെലക്ഷൻസ് ബ്രാൻഡിലുമാണ് ഹോട്ടലുകൾ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |