തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 56,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,100 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,745 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 56,320 രൂപയായിരുന്നു. ഇത് ഡിസംബറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11,12 എന്നീ ദിവസങ്ങളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 58,280 രൂപയായിരുന്നു. കഴിഞ്ഞ മാസം പകുതിയോടെ സ്വർണവിലയിൽ അതിശയിപ്പിക്കുന്ന കുറവ് സംഭവിച്ചിരുന്നുവെങ്കിലും ഡിസംബറോടെ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
ഒരു പവൻ സ്വർണം വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 61,485 രൂപ നൽകണം. ഈ നിരക്ക് പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി,ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ അടിസ്ഥാനമായായിരിക്കും. ഒരു ഗ്രാം സ്വർണാഭരണത്തിന് ഇന്ന് 7,735 രൂപ കൊടുക്കണം. ഏകദേശം അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. എങ്കിലും ഓരോ ജുവലറികളുടെ ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഈ തുകയിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.
ഇന്നത്തെ വെളളിവില
ഇന്നത്തെ വെളളിവിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 99 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |