കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഹില്ലി അക്വ പുറത്തിറക്കുന്ന ജൈവ രീതിയിൽ നിർമ്മാർജനം ചെയ്യാവുന്ന ഹരിത കുപ്പികളിലുള്ള (കംപോസ്റ്റബിൾ ബോട്ടിൽ) കുടിവെള്ളത്തിന്റെ ഉദ്ഘാടനം ഈ മാസം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ജലസേചന വകുപ്പിനു കീഴിലെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി -കിഡ്ക്) ഹരിത കുപ്പികൾ നിർമ്മിക്കുന്നത്. 2019ൽ ഗ്രീൻ ബയോ പ്രോഡക്ടസ് വികസിപ്പിച്ച കംപോസ്റ്റബിൾ ബോട്ടിലിനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിനാണ് നിർമ്മാതാക്കളെ ക്ഷണിച്ചത്. നൂറുശതമാനവും ജൈവരീതിയിൽ നശിപ്പിക്കാവുന്ന ഹരിത കുപ്പികൾ കാഴ്ചയിൽ പ്ലാസ്റ്റിക്ക് കുപ്പികളെപ്പോലെയാണ്. ഹരിത കുപ്പികൾ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരവും ഐ.എസ്.ഒ 17088, ടി.യു.വി എന്നീ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.
കേരളം ആസ്ഥാനമായ എയ്‌റ്റ് സ്‌പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പിന്റെ ഉപസ്ഥാപനമായ ഗ്രീൻ ബയോ പ്രോഡക്ടസാണ് അസംസ്‌കൃത വസ്തുക്കൾ നൽകുന്നത്. ഇതിനായി കിഡ്കും എയ്‌റ്റ് സ്‌പെഷ്യലിസ്റ്റ് സർവീസസും തമ്മിൽ ധാരണയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |