തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസങ്ങൾക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 57,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,225 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,882 രൂപയുമായി. കഴിഞ്ഞ നാല് ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 57,720 രൂപയായിരുന്നു. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു.
ഒരു പവൻ സ്വർണം വാങ്ങാൻ
പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ജുവലറികളിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,560 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,860 രൂപ കൊടുക്കണം. അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. ഓരോ ജുവലറികളിലും വ്യത്യസ്ത പണിക്കൂലിയുള്ള ആഭരണങ്ങളാണുളളത്. അതിനാൽ ഈ തുകയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.
വെളളിവില
ഇന്നത്തെ വെളളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |