SignIn
Kerala Kaumudi Online
Thursday, 19 September 2024 4.46 PM IST

കളിമൺപാത്ര വിപണനം: മൊബൈൽ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page
kaliman

തിരുവനന്തപുരം: സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണനക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന കളിമൺ ഉത്‌പന്ന വിപണനത്തിന്റെ സഞ്ചരിക്കുന്ന വിപണനശാലയുടെ (മൊബൈൽ യൂണിറ്റ്) ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് കാമ്പസിൽ മന്ത്രി കെ.രാധാകൃഷ്‌ണൻ നിർവഹിക്കും.

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വിപണനം നടത്തും. കേരളത്തിലെ വിവിധ ജില്ലകളിലെ മൺപാത്ര തൊഴിലാളികൾ നിർമ്മിച്ച ഗുണമേന്മയുള്ള പൊങ്കാല കലങ്ങളും മറ്റ് പാത്രങ്ങളും ചെടിച്ചട്ടികളും അലങ്കാര വസ്തുക്കളും വില്പനയ്ക്കുണ്ടാകും. ക്ഷേത്ര പരിസരം, കിള്ളിപ്പാലം, ആട്ടക്കുളങ്ങര, പുത്തരിക്കണ്ടം, തമ്പാനൂർ എന്നിവിടങ്ങളിലാണ് വിപണനം. കേരളത്തിലെ കളിമൺപാത്ര തൊഴിലാളികളുടെ ഉന്നമനത്തിന് ഈ സംരംഭം വലിയ മുതൽക്കൂട്ടാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, KALIMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.