SignIn
Kerala Kaumudi Online
Thursday, 28 March 2024 2.27 PM IST

ടാറ്റാ മോട്ടോഴ്‌സിന് 25 വയസ്; ഉത്‌പാദനം 50 ലക്ഷം കടന്നു

tata

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമ്മാണ കമ്പനികളിലൊന്നായ ടാറ്റാ മോട്ടോഴ്‌സിന് 25-ാം പിറന്നാൾ. 1998ൽ പിറവിയെടുത്ത ടാറ്റാ മോട്ടോഴ്‌സിൽ നിന്ന് ഇതിനകം നിരത്തിലെത്തിയത് വിഖ്യാത മോഡലുകൾ ഉൾപ്പെടെ മൊത്തം 50 ലക്ഷം വാഹനങ്ങൾ.
ഒരുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ടാറ്റാ മോട്ടോഴ്‌സ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. 2004ലാണ് ഉത്‌പാദനത്തിൽ പത്തുലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് ടാറ്റ പിന്നിട്ടത്. 2010ൽ 20 ലക്ഷവും 2015ൽ 30 ലക്ഷവും കടന്നു. 2020ൽ 40 ലക്ഷം യൂണിറ്റുകൾ കടന്ന ടാറ്റയ്ക്ക് പിന്നീട് രണ്ടുവർഷമേ വേണ്ടിവന്നുള്ളൂ 50 ലക്ഷമെന്ന നേട്ടം കൊയ്യാൻ. കൊവിഡും സെമികണ്ടക്‌ടർ ക്ഷാമവും ഉൾപ്പെടെയു ള്ള വെല്ലുവിളികൾ തരണം ചെയ്‌താണ് ടാറ്റയുടെ ഈ ശ്രദ്ധേയ നേട്ടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.