നിരവധി വെെവിദ്ധ്യങ്ങൾ നിറഞ്ഞ ജനസമൂഹങ്ങളാൽ സമ്പന്നമാണ് ലോകം. പല ഇടങ്ങളിൽ ഉള്ളവർക്കും വ്യത്യസ്ത ആചാര - അനുഷ്ഠാനങ്ങൾ ഉണ്ട്. തങ്ങളുടെ പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒറ്റപ്പെട്ട് താമസിക്കുന്നവരാണ് ഗോത്ര സമൂഹം. അത്തരത്തിൽ തെക്കൻ എത്യോപ്യയിലെ ഒമോ താഴ്‌വരയിൽ താമസിക്കുന്ന ഗോത്ര സമൂഹമാണ് മുർസി. ഈ മുൻസികൾക്ക് ഒരുവിചിത്ര ആചാരമുണ്ട്. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ തന്നെ അവരുടെ കീഴ്‌ചുണ്ട് മുറിച്ച് കളിമൺ പ്ലേറ്റുകൾ തിരുകുന്നതാണ് അത്. ഈ കാലഘട്ടത്തിലും അവർ ഈ വിചിത്ര ആചാരം തുടരുന്നതായി പറയപ്പെടുന്നു.
മുർസി
ദക്ഷിണ എത്യോപ്യയുടെയും സുഡാനിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒമാൻ താഴ്‌വരയാണ് ഇവരുടെ ആവാസ കേന്ദ്രം. റിപ്പോർട്ട് അനുസരിച്ച് അവരുടെ മൊത്തം ജനസംഖ്യ ഏകദേശം10,000 ആണ്. ഉപജീവനത്തിനായി ഇവർ പ്രധാനമായും കൃഷിയെയും കന്നുകാലി വളർത്തലിനെയുമാണ് ആശ്രയിക്കുന്നത്. അവരുടെ സമൂഹത്തിൽ പശു വെറും കന്നുകാലി മാത്രമല്ല സമ്പത്തിന്റെയും ആത്മീയ മൂല്യത്തിന്റെയും പ്രതീകം കൂടിയാണ്. പരമ്പരാഗത വസ്ത്രങ്ങളും ആചാരങ്ങളും ഇപ്പോഴും പിന്തുടരുന്ന ആഫ്രിക്കയിലെ അവസാനത്തെ ഗോത്രങ്ങളിൽ ഒന്നാണ് മുൻസി ഗോത്രം. ഇത് മാത്രമല്ല നിരവധി അപൂർവ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവർ പിന്തുടരുണ്ട്.
പ്രായപൂർത്തിയാകുമ്പോൾ
മുർസിമാരുടെ പ്രധാനപ്പെട്ട ആചാരമാണ് കീഴ്‌ചുണ്ട് മുറിക്കുന്ന ചടങ്ങ്. ഇന്നും തലമുറകൾ തുടരുന്ന ഒരാചരമാണിത്. ഇവിടത്തെ പെൺകുട്ടികൾ പ്രായപൂർത്തിയായാൽ കീഴ്‌ചുണ്ട് മുറിച്ച് അതിൽ വൃത്താകൃതിയിലുള്ള തടി ഉപയോഗിച്ച് ചെയ്ത പ്ലേറ്റ് വയ്ക്കുന്നു. 15 അല്ലെങ്കിൽ 16 വയസാകുമ്പോൾ എല്ലാ പെൺകുട്ടികൾക്കും ഇത്തരത്തിൽ ചുണ്ട് മുറിക്കുന്നു. ഇത് ആദ്യം ചെറുതാണെങ്കിലും കാലക്രമേണ ഇതിന്റെ വലിപ്പം കൂടുന്നു.
ഈ പ്ലേറ്റ് വച്ച് ചൂണ്ടിന്റെ വലിപ്പം കൂട്ടുകയാണ് അവർ ചെയ്യുന്നത്. 12 സെന്റീമിറ്റർ വരെ വലിപ്പമുള്ള പ്ലേറ്റുകൾ ധരിക്കുന്ന സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. അതീവ വേദന നിറഞ്ഞ ഈ ആചാരം പൂർത്തിയാക്കാൻ മാസങ്ങളോളം എടുക്കും. വേദനിറഞ്ഞ ഈ ആചാരത്തെ അവർ സൗന്ദര്യത്തിന്റെയും അന്തസിന്റെയും സാംസ്കാരിക സ്വത്വത്തിന്റെയും പ്രതീകമായാണ് കാണുന്നത്.
പ്ലേറ്റിന്റെ വലുപ്പം
പ്ലേറ്റിന്റെ വലുപ്പം അനുസരിച്ച് സ്ത്രീയുടെ പദവിയും സ്ത്രീധനവും വർദ്ധിക്കും. ഈ ആചാരത്തിന് വിധേയരാകുന്ന പെൺകുട്ടികളെ ബഹുമാനിക്കുകയും വേദന സഹിക്കാനുള്ള അവരുടെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ് ഇതെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. മുറിവ് ഉണങ്ങിയ ശേഷം പ്ലേറ്റ് ചുണ്ടിൽ നിന്ന് മാറ്റം. എന്നാൽ പുരുഷന്മാർക്ക് ഭക്ഷണം കൊടുക്കുമ്പോൾ, പശുക്കളെ കറക്കാൻ പോകുമ്പോൾ, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിൽ യുവതികൾ ഇത് നിർബന്ധമായും ധരിച്ചിരിക്കണം.
ആഫ്രിക്കയിലെ അടിമത്ത കാലഘട്ടത്തിൽ ഈ ഗോത്രത്തിലെ സ്ത്രീകളെ കച്ചവടക്കാർ പിടിച്ചുകൊണ്ടുപോയിരുന്നു. ഇത് തടയാൻ സ്ത്രീകൾ സ്വയം മുഖവും ചുണ്ടും വികൃതമാക്കിയിരുന്നതായും അത് തലമുറകൾ മാറിയാണ് ഈ ആചാരത്തിലെത്തിയതെന്നും ചില ചരിത്രക്കാരന്മാർ പറയുന്നു. ഇത് സ്ത്രീകൾ പുരുഷനോടുള്ള ഒരു പ്രതിബന്ധതയുടെ പ്രതീകമായും കരുതുന്നുണ്ട്. അതിനാൽ ഭർത്താവിന്റെ മരണശേഷം ലിപ് പ്ലേറ്റ് നീക്കം ചെയ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |