ഏഷ്യയിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ മുകേഷ് അംബാനി മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന വ്യക്തി കൂടിയാണ്. ബിസിനസ് രംഗത്തെ ഉയർച്ച മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിലെ ആഡംബരപൂർണമായ പരിപാടികളെക്കുറിച്ച് അറിയാനും നിരവധിപേർക്ക് താൽപ്പര്യമുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനി എന്താണ് കഴിക്കുന്നത്? അദ്ദേഹത്തിന്റെ ദിനചര്യകൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയാണ് ഒരു അഭിമുഖത്തിൽ തന്റെ പിതാവിന്റെ ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്നതിന് പകരം ഇപ്പോൾ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ് മുകേഷ് അംബാനി. അദ്ദേഹം കുടുംബവും ജോലിയും ഒരേ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ കാര്യവും കൃത്യമായി കണക്കുകൂട്ടിയാണ് അദ്ദേഹം ചെയ്യുന്നത്. എത്ര ക്ഷീണമുണ്ടെങ്കിലും എല്ലാ ജോലിയും തീർത്ത ശേഷമാകും അദ്ദേഹം ഉറങ്ങാൻ കിടക്കുകയെന്നാണ് ആകാശ് പറയുന്നത്.
മുകേഷ് അംബാനി ഒരിക്കൽ പോലും രാത്രി രണ്ട് മണിക്ക് മുമ്പായി ഉറങ്ങിയിട്ടില്ല. 40 വർഷമായി അദ്ദേഹം ബിസിനസ് ജീവിതം നയിക്കുന്നു. ഇത്രയും വർഷത്തിനിടെ ഒരു ഇ - മെയിൽ പോലും നോക്കാതിരിക്കുകയോ ഒഴിവാക്കുകയോ അദ്ദേഹം ചെയ്‌തിട്ടില്ല. പിതാവിന്റെ ആത്മാർത്ഥത തനിക്ക് എപ്പോഴുമൊരു പ്രചോദനമാണെന്നും ആകാശ് പറയുന്നു.
മാതാവ് നിത അംബാനിയെക്കുറിച്ചുള്ള ചില കാര്യങ്ങളും ആകാശ് പറഞ്ഞു. നിത ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും പ്രചോദനം നൽകുന്നതാണ്. കുടുംബത്തിൽ എല്ലാവരും എപ്പോഴും ഐക്യത്തോടെ കഴിയണമെന്നുള്ളത് നിതയുടെ നിർബന്ധമാണെന്നും അത് വളരെയേറെ ഗുണങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും ആകാശ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |