SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.11 PM IST

കുവൈറ്റിലേക്ക് പോകുന്നതിന് മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം, യാത്രയില്‍ പ്രവാസികള്‍ക്ക് ഇക്കാര്യം നിര്‍ബന്ധമാക്കി

Increase Font Size Decrease Font Size Print Page
gulf

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യമായ കുവൈറ്റിലേക്ക് പോകുന്നതിന് മുമ്പ് പാസ്‌പോര്‍ട്ടുമായി ബനധപ്പെട്ട കാര്യങ്ങള്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണം. നാട്ടില്‍ നിന്ന് പാസ്‌പോര്‍ട്ട് പുതുക്കിയ ശേഷം രണ്ട് പാസ്‌പോര്‍ട്ടുമായി (പഴയതും, പുതിയതും) രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുകയാണ് കുവൈറ്റ്. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ തീര്‍ച്ചയായിട്ടും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നിങ്ങള്‍ പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ രണ്ട് പകര്‍പ്പുകള്‍ ജോലി ചെയ്യുന്ന കമ്പനിക്കോ, കമ്പനിയുമായി ബന്ധപ്പെട്ടവര്‍ക്കോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കോ അയക്കണം. സിവില്‍ ഐഡി പ്രൂഫുകളിലൊന്നിന്റെ പകര്‍പ്പും അയച്ച് കൊടുത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഇത് അപ്‌ഡേറ്റ് ചെയ്ത ശേഷം സിവില്‍ ഐഡിയുടെ പേയ്‌മെന്റ് ഫീസായ അഞ്ച് കുവൈറ്റ് ദിനാര്‍ അടയ്ക്കണം. അതിന് ശേഷം കുവൈറ്റ് മൊബൈല്‍ ഐഡിയില്‍ പുതിയ പാസ്‌പോര്‍ട്ട് നമ്പര്‍ അപ്‌ഡേറ്റായി കഴിഞ്ഞതിന് ശേഷം മാത്രമേ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.

നിലവില്‍ സിവില്‍ ഐഡിയുടെ മേല്‍വിലാസവുമായി പരിശോധന നടക്കുന്നതിനാല്‍ യഥാര്‍ത്ഥ അഡ്രസ്സ് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ മൊബൈല്‍ ഐ.ഡി ഓപ്പണ്‍ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ മറ്റ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയുന്നതും കുവൈറ്റില്‍ നിന്ന് തന്നെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം.

പ്രവാസികള്‍ക്ക് യാത്രാ തടസ്സം ഒഴിവാകുന്നതിനും മറ്റ് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനും നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു.

TAGS: NEWS 360, GULF, GULF NEWS, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY