
ജിദ്ദ/ മനാമ: രണ്ട് ഗള്‍ഫ് നഗരങ്ങള്‍ തമ്മിലുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ബഹ്‌റൈനിലെ മനാമയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
2026 ഏപ്രില്‍ 30 മുതല്‍ സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ സജീവമാകുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗദിയ നെറ്റ്വര്‍ക്ക് വഴി കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും സൗദിയ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ ബുക്കിംഗും ടിക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്. സാധാരണ രീതിയിലുള്ള ബുക്കിംഗ് നടപടികളിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും എയര്‍ലൈന്‍ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |