
റിയാദ്: പ്രവാസി മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി ഹനീൻ അബ്‌ദുസമദ് (15) ആണ് മരിച്ചത്. പ്ളസ് വൺ അദ്ധ്യയന വർഷത്തിന്റെ പ്രവേശന ദിനത്തിൽ സ്‌കൂളിലേയ്ക്ക് പോകാൻ ഒരുങ്ങവേയാണ് ഹൃദയാഘാതമുണ്ടായത്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോം ധരിച്ച് പോകാനൊരുങ്ങവേ ഹനീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻതന്നെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കിംഗ് അബ്‌ദുള്ള ബിൻ അബ്‌ദുൾ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരനായ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പാണമ്പ്ര കൊട്ടമ്പറമ്പത്ത് അഡ്വ. പി കെ ഹബീബ് റഹ്മാൻ, റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ ഷയീൻ എന്നിവരാണ് മാതാപിതാക്കൾ. ഹാദി അബ്ദുറഹ്മാൻ, ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം റിയാദിൽതന്നെ കബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |