
ലണ്ടൻ: ലണ്ടനിലെ ശ്രീനാരായണഗുരു മിഷന്റെ സുവർണ്ണ ജൂബിലിക്ക് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ഒത്തൊരുമയുടെ ആദ്യ സമ്മേളനം കൂടി. പരിപാടികളുടെ മുന്നോടിയായി എല്ലാ മുൻ ഗുരുമിഷൻ പ്രവർത്തകരെയും നേതൃനിരയിൽ ഉണ്ടായിരുന്നവരെയും ഉൾപ്പെടുത്തി ഒരു വിപുലമായ യോഗം ലണ്ടനിലെ ഈസ്റ്റ് ഹാം ഗുരു മിഷൻ സെന്ററിൽ നടന്നു. എസ്എൻജിഎം പ്രസിഡന്റ് ബൈജു ശാന്തശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ വിജയ് നന്ദി രേഖപ്പെടുത്തി.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ വിശദമായി ചർച്ച ചെയ്ത് രൂപം കൊടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാപേരെയും ഉൾക്കൊള്ളുന്ന അപരനെ സൃഷ്ടിക്കാത്ത ഗുരുവിന്റെ ചിന്തകൾക്ക് അനുയോജ്യമായ ആഘോഷ പരിപാടികൾ ആയിരിക്കും 2028 - ലെത്തുന്ന സുവർണ്ണ ജൂബിലി പരിപാടികളിൽ ഉൾപ്പെടുത്തുക.

അൻപതാം വർഷത്തോടടുക്കുമ്പോൾ ഈ സംഘടനയ്ക്ക് ബ്രിട്ടനിൽ തറക്കല്ലിട്ട വികെ നാരായണന് നിരവധിപേർ യോഗത്തിൽ ആദരവർപ്പിച്ചു. ഗുരുകുലാധിപനായിരുന്ന സ്വാമി മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |