
ന്യൂഡൽഹി: ഗുജറാത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി ബി.ജെ.പി. സംസ്ഥാനത്ത് 9900 തദ്ദേശ സീറ്രുകളിൽ 6472 ഇടത്ത് ബി.ജെ.പി മിന്നും വിജയം നേടി. കോൺഗ്രസിന് 1412 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. നഗരങ്ങളിൽ ബി.ജെ.പി ആധിപത്യമാണ്. സൂറത്ത്,രാജ്കോട്ട്,വഡോദര,ഭവ്നഗർ,അഹമ്മദാബാദ് തുടങ്ങി 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും മികച്ച പ്രകടനം നടത്തി. അഹമ്മദാബാദിലെ 192 വാർഡുകളിൽ 158ഉം ബി.ജെ.പി നേടി.സൂറത്തിൽ 127ൽ 115 സീറ്റുകളിൽ വിജയിച്ചു.ആംആദ്മി പാർട്ടി ഇവിടെ നാലിടത്ത് വിജയിച്ചപ്പോൾ, കോൺഗ്രസിന് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആം ആദ്മി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊരാത്തിയ തോറ്റു.
ഗ്രാമങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വച്ചു. ആംആദ്മി ചലനമുണ്ടാക്കിയത് ആദിവാസി മേഖലകളിലാണ്. നർമ്മദ ജില്ലയിലെ നാലു താലൂക്ക് പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കച്ച് ജില്ലയിലെ ഭുജ്,ഭറൂച്ച് മേഖലകളിൽ അസദുദ്ദിൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം സാന്നിദ്ധ്യമറിയിച്ചു. 15 മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പുറമെ 84 മുനിസിപ്പാലിറ്റികൾ,34 ജില്ലാ പഞ്ചായത്തുകൾ,260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |