
അബുദാബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യു.എ.ഇ പിൻമാറി. നിലവിലെ വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റമെന്നാണ് യു.എ.ഇയുടെ വിശദീകരണം. തീരുമാനം മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഒപെകിൽ 1967 മുതലുള്ള അംഗമാണ് യു.എ.ഇ. ദേശീയ താത്പര്യവും നിക്ഷേപകരോടുള്ള കടമയും മുൻനിറുത്തിയാണ് പിൻമാറ്രമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്.
കൂടുതൽ സ്വതന്ത്രമായ ഉത്പാദനം, വിതരണം എന്നിവ ലക്ഷ്യമിട്ട് യു.എ.ഇ സ്വതന്ത്രമായി തീരുമാനമെടുക്കുകയും അതിന് വേണ്ടി ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽ നിന്ന പുറത്തേക്ക് പോകുകയും ചെയ്യുന്നു എന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ആഗോള ഊർജ സംഭരണത്തിന് കൂടുതൽ വഴക്കമുള്ളതും വിശ്വസനീയവും താങ്ങാനാവുന്നതുമായ വിതരണം ആവശ്യമാണെന്നും പ്രസ്താവനയിൽ യു.എ.ഇ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |