ന്യൂഡൽഹി: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ രാജ്യത്തിന്റെ വ്യോമപാത അടച്ചത് വിമാന സർവീസുകളെ കാര്യമായി ബാധിച്ചു. ഇതേത്തുടർന്ന് എയർ ഇന്ത്യ 16 വിമാനങ്ങൾ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.16 വിമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് എയർ ഇന്ത്യ ഇതുവരെ പുറത്തുവിട്ടത്.
മുംബയിൽ നിന്ന് ലണ്ടനിലേക്ക് പോയ എഐസി 129 എയർ ഇന്ത്യ വിമാനമാണ് ആദ്യം തിരിച്ചുവിളിച്ചത്. വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ആശയക്കുഴപ്പം ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മൂന്നുമണിക്കൂറോളം ആകാശത്ത് തുടർന്നശേഷമാണ് തിരിച്ചിറക്കിയത്. ഇതിനിടെ സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കുന്നതെന്ന തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തതലത്തിൽ ഇത് കടുത്ത ആശങ്ക സൃഷ്ടിക്കുകയും ചെയ്തു. പിന്നീടാണ് ഇറാന് മുകളിലൂടെ പറക്കേണ്ടിയിരുന്ന വിമാനങ്ങളെ യാത്രക്കാരുടെ സുരക്ഷയെ മുൻനിറുത്തി തിരിച്ചുവിളിക്കുകയാണെന്ന് വ്യക്തമായത്.
തിരിച്ചുവിടുന്ന വിമാനങ്ങൾ ഇവയാണ്
ലണ്ടനിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട AI130 വിമാനം വിയന്നയിലേക്ക് തിരിച്ചുവിട്ടു.
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI102 വിമാനം ഷാർജയിലേക്ക്
ന്യൂയോർക്കിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട AI116 വിമാനം ജിദ്ദയിലേക്ക്
ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI2018 വിമാനം മുംബയിലേക്ക്
വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI188 വിമാനം ജിദ്ദയിലേക്ക്
ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട AI101 വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക്
ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI126 ജിദ്ദയിലേക്ക്
ലണ്ടനിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട AI132 ഷാർജയിലേക്ക്
ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI2016 വിയന്നയിലേക്ക്
ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI190 ഫ്രാങ്ക്ഫർട്ടിലേക്ക്
ഡൽഹിയിൽ നിന്ന് ടൊറോന്റോയിലേക്ക് പുറപ്പെട്ട AI189 വിമാനം ഡൽഹിയിലേക്ക്
തിരിച്ചുവിളിച്ച വിമാനങ്ങൾ
മുംബയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട AI129 വിമാനം മുംബയിലേക്ക് മടങ്ങുന്നു
മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട AI119 വിമാനം മുംബയിലേക്ക്
ഡൽഹിയിൽ നിന്ന് വാഷിങ്ടണിലേക്ക് പുറപ്പെട്ട AI103 വിമാനം ഡൽഹിയിലേക്ക്
ന്യൂവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI106 വിമാനം ഡൽഹിയിലേക്ക്.
#TravelAdvisory
— Air India (@airindia) June 13, 2025
Due to the emerging situation in Iran, the subsequent closure of its airspace and in view of the safety of our passengers, the following Air India flights are either being diverted or returning to their origin:
AI130 – London Heathrow-Mumbai – Diverted to Vienna…
ഇന്ന് പുലർച്ചെയാണ് ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിനെത്തുടർന്നാണ് ഇറാൻ വ്യോമപാത അടച്ചത്. ആഭ്യന്തര സർവീസുകൾ ഉൾപ്പെടെയുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ അനിശ്ചികാലത്തേക്ക് നിറുത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |