ന്യൂഡൽഹി: സിബിഎസ്‌ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. മാർക്ക് ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലാണ് ലഭിക്കുന്നത്. അതേസമയം, ഫലപ്രഖ്യാപനം സംബന്ധിച്ച് സിബിഎസ്‌ഇ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.
മുൻവർഷങ്ങളിൽ പിന്തുടരുന്ന രീതി അനുസരിച്ച്, സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങൾ 2025 മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മേയ് 13ന് ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഈ വർഷവും സമാനമായ ഒരു സമയക്രമം പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു.
ഈ വർഷം ആകെ 44 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. പത്താം ക്ലാസിൽ ഏകദേശം 24.12 ലക്ഷം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ ഏകദേശം 17.88 ലക്ഷം വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. രണ്ട് ക്ലാസുകളുടെയും പരീക്ഷാഫലം ഒരേ ദിവസം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ഫലപ്രഖ്യാപനം നടന്നുകഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് താത്കാലിക മാർക്ക് ഷീറ്റുകൾ ഓൺലൈനായി പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. യഥാർത്ഥ മാർക്ക് ഷീറ്റുകൾ സ്കൂളുകൾ വഴി ലഭ്യമാകും. വിദ്യാർത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |