തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ മലയാളിതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ദുലീപ് ട്രോഫി ക്യാപ്ടനാകുന്ന ആദ്യ മലയാളിയാണ് കാസർകോട് സ്വദേശിയായ അസ്ഹറുദ്ദീൻ. ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്ന തിലക് വർമ്മ ഏഷ്യാകപ്പിനായി പോയതിനാലാണ് വൈസ് ക്യാപ്ടനായിരുന്ന അസ്ഹറിനെ നായകനാക്കിയത്.
കേരളത്തിൽ നിന്ന് അസ്ഹറിനെക്കൂടാതെ സൽമാൻ നിസാർ, ബേസിൽ എൻ.പി, എം.ഡി നിധീഷ്, എന്നിവരും ടീമിലുണ്ട്. ഏദൻ ആപ്പിൾ ടോം റിസർവ് താരമാണ്. രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ആദ്യമായി ഫൈനലിൽ കടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചവരാണ് ഇവരെല്ലാം. അസറുദ്ദീൻ കഴിഞ്ഞ സീസണിൽ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു.
ദുലീപ് ട്രോഫിയിൽ നേരിട്ട് സെമിയിലെത്തിയ സൗത്ത്സോൺ ടീമിന്റെ ആദ്യമത്സരം സെപ്തംബർ നാലുമുതൽ ബംഗളുരുവിൽ നോർത്ത് സോണിനെതിരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |