ചെന്നൈ: അമൃത വിശ്വ വിദ്യാപീഠം 2021–25 ബാച്ചിലെ ബി.ടെക്ക് വിദ്യാർത്ഥികളുടെ മൂന്നാമത് ബിരുദ ദാന ചടങ്ങ് ആഘോഷിച്ചു. വിവിധ എൻജിനീയറിംഗ് വിഷയങ്ങളിലെ 475 ബിരുദധാരികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനും ഡയറക്ടറുമായ ഇ.എസ് പത്മകുമാറും എസ്.കെ.എഫ് ഇന്ത്യയുടെ ചീഫ് ടെക്നോളജി ഓഫീസറായ സനോജ് സോമസുന്ദരനും വിശിഷ്ടാതിഥികളായിരുന്നു. അമൃത വിശ്വ വിദ്യാപീഠം ചാൻസലറായ മാതാ അമൃതാനന്ദമയി സന്ദേശം നൽകി.
മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദ പുരി, സ്കൂൾ ഒഫ് എൻജിനീയറിംഗ് ഡീൻ ഡോ. ശശാങ്കൻ രാമനാഥൻ, രജിസ്ട്രാർ ഡോ. പി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.. മികച്ച വിജയം നേടിയവർക്ക് മെഡലുകളും റാങ്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |