ന്യൂഡൽഹി: കേരള ഹൗസിലെ ഈ വർഷത്തെ ഓണാഘോഷം സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു.പ്രത്യേകം സജ്ജീകരിച്ച പന്തലിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് മുഖ്യാതിഥിയായിരുന്നു.റസിഡന്റ് കമ്മീഷണർ പുനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപ്പാട്,അഡീഷണൽ റസിഡന്റ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമ്മ,കൺട്രോളർ എ.എസ്.ഹരികുമാർ,ലെയ്‌സൺ ഓഫീസർ രാഹുൽ.കെ.ജയ്‌സ്വാർ,സെക്ഷൻ ഓഫീസർ ശ്രീജേഷ്.കെ എന്നിവർ പങ്കെടുത്തു.ഓണപ്പൂക്കള മത്സരത്തിൽ പി.ആർ.ഡി-നോർക്ക സംയുക്ത ടീം ഒന്നാം സ്ഥാനവും ലെയ്‌സൺ-കൺട്രോളറുടെ കാര്യാലയം രണ്ടാം സ്ഥാനവും,പ്രോട്ടോക്കോൾ-ഹൗസ്‌കീപ്പിംഗ് വിഭാഗം മൂന്നാം സ്ഥാനവും പങ്കിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |