SignIn
Kerala Kaumudi Online
Sunday, 08 March 2026 9.29 AM IST

സിവിൽ സർവീസ് പരീക്ഷയിൽ വിജയം; ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരത്തിന്റെ അമ്മാവനും, നേട്ടം ആദ്യശ്രമത്തിൽ

Increase Font Size Decrease Font Size Print Page
abhishek-chauhan-

സമസ്തിപ്പൂർ: ഇന്ത്യയുടെ അണ്ടർ-19 ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻശിയുടെ കുടുംബത്തിന് വീണ്ടും അഭിമാന നിമിഷം. വൈഭവിന്റെ അമ്മാവൻ അഭിഷേക് ചൗഹാൻ 2025ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു. ആദ്യശ്രമത്തിൽ തന്നെ 102-ാം റാങ്ക് കരസ്ഥമാക്കിയ അഭിഷേകിന് ഇന്ത്യൻ പൊലീസ് സർവീസിലേക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ബീഹാർ സ്വദേശിയായ അഭിഷേക്, 2025ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്രിലിംസും മെയിൻ പരീക്ഷയും ആദ്യ തവണ തന്നെ കടന്നുകൂടിയ അഭിഷേക്, 2026ൽ നടന്ന ഇന്റർവ്യൂവിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

vaibhav-

ചെറുപ്പം മുതലേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന അഭിഷേകിന്റെ നേട്ടങ്ങളും ശ്രദ്ധേയമാണ്. സൈനിക് സ്‌കൂളിലും ആർകെ മിഷനിലുമായിരുന്നു സ്‌കൂൾ പഠനം. ഗോൾഡ് മെഡലോടെയാണ് എം.ടെക് ബിരുദം നേടിയത്. 2022ന് ശേഷമാണ് സിവിൽ സർവീസ് ലക്ഷ്യമാക്കി പഠനം ആരംഭിച്ചത്. നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ഡോ. അഭയ് കുമാർ സിംഗിന്റെയും അനുരാധ രാജ്പുത്തിന്റെയും മകനാണ് അഭിഷേക്. വൈഭവ് സൂര്യവൻശിയുടെ പിതാവ് സഞ്ജീവ് സൂര്യവൻശിയാണ് മരുമകന്റെ വിജയം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, VAIBHAV, LATESTNEWS, UPSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.