
ചെന്നൈ: എക്‌സിറ്റ് പോള്‍ ഫലം ഇന്നലെ പുറത്തു വന്നപ്പോള്‍ തമിഴ്‌നാട്ടിലെ ഫലം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ പറ്റാതെയായി. തമിഴ്‌നാട്ടില്‍ ഡി.എം.കെ ഭരണം വരുമെന്ന പ്രവചനമാണ് കൂടുതല്‍.
പുറത്തു വന്ന 8 എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ 5 എണ്ണം ഡി.എം.കെ മുന്നണി ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്. ഒരു സര്‍വേ ടി.വി.കെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുകയോ ഭരണം നേടുകയോ ചെയ്യുമെന്ന് പ്രവചിക്കുന്നു. പതിവു തെറ്റിച്ച് ശക്തമായ ത്രികോണ പോരാട്ടം നടന്ന തമിഴ്‌നാട്ടിലും മൂന്നു കക്ഷികള്‍ക്കും എക്‌സിറ്റ് പോളില്‍ അനുകൂല ഫലം ഉണ്ടാകുന്നതും ആദ്യമാണ്.
എട്ടില്‍ ഏഴ് എക്‌സിറ്റ് പോളിലും വിജയ് തരംഗം പ്രതീക്ഷിച്ചതുപോലെ ആഞ്ഞിടിച്ചില്ല എന്ന സൂചനയാണ് നല്‍കുന്നത്. ആ ഫലങ്ങള്‍ പ്രകാരം
വിജയ്യുടെ ടി.വി.കെ പരമാവധി 26 സീറ്റുകള്‍ നേടും. 234 സീറ്റുകളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.
ഭരണ വിരുദ്ധ വോട്ടുകള്‍ വിഘടിച്ചുപോയെന്ന സൂചനയാണ് ഡി.എം.കെയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്നത്.
ശരിവയ്ക്കുന്ന രീതിയിലേക്ക് യഥാര്‍ത്ഥ ഫലം വന്നാല്‍ ടി.വി.കെ വോട്ടു ചോര്‍ത്തിയത് എന്‍.ഡി.എയുടേതണെന്ന് വിലയിരുത്തപ്പെടും.
അണ്ണാ ഡി.എം.കെയ്ക്ക് അനുകൂല ഫലം നല്‍കുന്നത് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് മാത്രമാണ്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ടി.വി.കെ നിര്‍ണ്ണായകമാകുമെന്ന സൂചന കൂടി എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്നുണ്ട്.
രണ്ടു മുന്നണിയലും ടി.വി.കെയിലു ഉള്‍പെടാത്തവര്‍ക്കും സീറ്റ് പ്രവചനം ഇത്തവണ എക്‌സിറ്റ് പോളിലുണ്ട്. അത് ശരിയായാല്‍ സീമാന്റെ നാം തമിഴര്‍ കക്ഷി തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കും
എക്‌സിറ്റ്‌പോള്‍ ഫലം
സര്‍വേ ഏജന്‍സി--- ഡി.എം.കെ മുന്നണി- എന്‍.ഡി.എ- ടി.വി.കെ- മറ്റുള്ളവര്‍
മാട്രിസ് -------------- 122-132--------------------- 87-110 ----------10-12 -------0-6
ചാണക്യ സ്ട്രാറ്രര്‍ജി-- 145- 160----------------- 50-65 ----------- 13-18 ------ 5-8
എന്‍.ടി.ടി.വി-പീപ്പിള്‍സ് - 125- 145 -------------- 65- 80 ----------- 18-24 ------2-6
റിപ്പബ്ലിക്-പി.മാര്‍ക്ക് -----125-145 --------------- 65-85 ------------ 16-26 ------ 1-6
അഗ്‌നി --------------- 169 -------------------- 64 ---------------- 01------------00
ജെ.വി.സി-ടൈസ് നൗ-----75-95 ---------------- 128-147 ----------8-15------- 00
സി.എന്‍.എന്‍-ന്യൂസ്18 ----103-113 ------------ 114-124 ---------- 4-10 ------ 00
അക്‌സിസ് മൈ ഇന്ത്യ ------- 92-110 ------------- 22- 32 ----------- 98-120 ----00
ഡിഎംകെ സഖ്യം അധികാരത്തലെത്തുമെന്ന് പ്രവചിക്കുന്ന ഏജന്‍സികള്‍: പീപ്പിള്‍ പള്‍സ് എന്‍ഡിടിവി, പി മാര്‍ക്ക്, മാട്രൈസ്, ചാണക്യ, പീപ്പിള്‍സ് ഇന്‍സൈറ്റ്, പൊളിറ്റിക്കല്‍ ലാബ്, അഗ്നി
എന്‍ഡിഎ സഖ്യം അധികാരത്തലെത്തുമെന്ന് പ്രവചിക്കുന്ന ഏജന്‍സികള്‍: ടൈംസ് നൗ, വോട്ട് വൈബ് സിഎന്‍എന്‍, ഡെമോസ് പ്രോജക്റ്റ്, സ്‌പൈക്ക് ഇടം വലം
ടിവികെ അധികാരത്തലെത്തുമെന്ന് പ്രവചിക്കുന്ന ഏജന്‍സി: ആക്‌സിസ് മൈ ഇന്ത്യ
തൂക്ക് സഭയെന്ന് പ്രവചിക്കുന്നത്: കാമാക്യ അനാലിറ്റിക്‌സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |