SignIn
Kerala Kaumudi Online
Thursday, 19 February 2026 12.02 PM IST

ബൈജൂസിന്റെ ഓഫീസുകളിലും സി ഇ ഒയുടെ വീട്ടിലും ഇ ഡി റെയ്‌ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
byjus

ബംഗളൂരു: വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ബംഗളൂരുവിലെ രണ്ട് ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ ഫണ്ടിംഗ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് റെയ്ഡ്.

പരിശോധനയിൽ നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തായി ഇ ഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം (ഫെമ) ആയിരുന്നു റെയ്‌ഡ്. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 9754 കോടി രൂപ വിവിധ വിദേശ സ്ഥാപനങ്ങളിലേയ്ക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്നും ഇ ഡിയുടെ പ്രസ്താവനയിൽ പറയുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BYJUS, SEARCH, ED, ED RAID, BYJUS OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY