SignIn
Kerala Kaumudi Online
Sunday, 26 April 2026 1.06 AM IST

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും തത്തമ്മ പച്ച നിറത്തിലുള്ല സാരി; 450 കോടി രൂപയ്‌ക്ക് ഓർഡർ നൽകി തെലങ്കാന സർക്കാർ

Increase Font Size Decrease Font Size Print Page
saree

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്. 2025 നവംബറിൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഏകദേശം 86 ലക്ഷം സാരികളാണ് സംസ്ഥാനത്ത് വിതരണം ചെയ്‌തത്. കഴിഞ്ഞ തവണ നീല നിറത്തിലുള്ള സാരിയായിരുന്നെങ്കിൽ ഇത്തവണ തത്തമ്മ പച്ച നിറത്തിലുള്ള സാരികളാണ് വിതരണം ചെയ്യുക. ഈ സാരികൾക്ക് ചുവന്ന നിറത്തിലുള്ള ബോർഡറും ഉണ്ടാകും. ഒരു കോടി സാരികൾ നിർമിക്കാനാണ് തെലങ്കാന സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 450 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവാക്കുന്നത്.

എല്ലാ തവണയും ഒരേ നിറത്തിലും ‌ഡിസൈനിലുമുള്ള സാരിക്ക് പകരം വ്യത്യസ്‌ത ഡിസൈനുകൾ നൽകണമെന്നുള്ളത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദേശമായിരുന്നു. ഒക്‌ടോബർ മാസത്തോടെ സാരികളുടെ നിർമാണം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുമ്പ് ഘട്ടം ഘട്ടമായിട്ടായിരുന്നു വിതരണമെങ്കിൽ ഇത്തവണ അങ്ങനെയല്ല. ഗ്രാമ - നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരേസമയം സാരി ലഭിക്കും.

സിർസില്ല, കരീംനഗർ, വാറങ്കൽ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ നെയ്‌ത്തുകാരാണ് സാരികൾ നെയ്യുന്നത്. ഈ പദ്ധതിയിലൂടെ പ്രാദേശിക നെയ്‌ത്ത് തൊഴിലാളികൾക്ക് വലിയ രീതിയിലുള്ല ആശ്വാസമാണ് ലഭിക്കുന്നത്. അവർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാക്കാൻ ഇതിലൂടെ സാധിക്കും. സ്‌ത്രീ ശാക്തീകരണത്തിനും പ്രാദേശിക നെയ്‌ത്തുകാരെ സഹായിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, PARROT GREEN SAREE, TELANGANA, REVANTH REDDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.