പട്ന: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ്, തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും ആറ് വർഷത്തേക്ക് പുറത്താക്കി. യുവതിയുമൊത്തുള്ള വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. പൊതു ജീവിതത്തിലും വ്യകതി ജീവിതത്തിലും ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ മകനെതിരെ ലാലു പ്രസാദ് നടപടി പ്രഖ്യാപിച്ചത്.
'സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും എന്റെ മൂത്ത മകന്റെ പെരുമാറ്റം, കുടുംബത്തിലും പാർട്ടിയിലും നിലനിൽക്കുന്ന മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും പൊരുത്തപ്പെടുന്നതല്ലാത്തതിനാൽ, ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നുവെന്നും പാർട്ടി കാര്യങ്ങളിലോ കുടുംബ കാര്യങ്ങളിലോ തേജ് പ്രതാപ് യാദവിനെ ഒരു കാരണവശാലും പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി. സ്വന്തം തെറ്റുകുറ്റങ്ങൾ സ്വയം തിരിച്ചറിയാനുള്ള കഴിവ് മകനുണ്ടെന്ന് ലാലു പ്രസാദ് കൂട്ടിച്ചേർത്തു.
തേജ് പ്രതാപ് യാദവ് ഒരു സ്ത്രീയുമായി ഒരുമിച്ച് നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വളരെ പെട്ടെന്ന് വൈറലായ പോസ്റ്റ്, മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ മുൻ വിവാഹ ഫോട്ടോയായിരുന്നു.ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
ഗാർഹിക പീഡന കുടുംബ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ആ വിവാഹം ബന്ധം അവസാനിച്ചത്. തിരിച്ചടിക്ക് മറുപടിയായി, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും, ഈ ഫോട്ടോ ദുരുദ്ദേശ്യപൂർവ്വം എഡിറ്റ് ചെയ്തതാണെന്നും തന്നെയും തന്റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും, അവകാശപ്പെട്ട് തേജ് പ്രതാപ് യാദവ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |