
ന്യൂഡൽഹി: ധാതുക്കളുടെ കയറ്റുമതിയിൽ ചൈനയ്‌ക്കുള്ള കുത്തക തകർക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ യു.എസ് വിളിച്ച ജി7 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്‌ക്കും ക്ഷണം. ഈ രാജ്യങ്ങളിലെ ധനമന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിസംബറിൽ നടന്ന ധനമന്ത്രിമാരുടെ യോഗത്തിന്റെ തുടർച്ചയായാണിത്. ചെമ്പ്,ലിഥിയം,കൊബാൾട്ട്,ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ 47%-87% വരെ ചൈനയിൽ നിന്നാണ് വരുന്നത്. ചൈന ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണത്തെ തുടർന്ന് ആഗോള വിതരണം തടസപ്പെട്ട സാഹചര്യത്തിലാണ് യോഗം. ജാപ്പനീസ് കമ്പനികളിലേക്കുള്ള അപൂർവ എർത്ത് ലോഹങ്ങളുടെയും ശക്തമായ കാന്തങ്ങളുടെയും കയറ്റുമതി ചൈന അടുത്തിടെ നിയന്ത്രിച്ചിരുന്നു. യു.എസ്,ബ്രിട്ടൻ,ജപ്പാൻ,ഫ്രാൻസ്,ജർമ്മനി,ഇറ്റലി,കാനഡ എന്നീ ജി7 രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ യൂണിയനും ചൈനീസ് കുത്തക തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |