
മുംബയ്: വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെയാണ് (37) സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മുംബയ് - സോലാപുർ വന്ദേഭാരത് എക്‌സ്‌പ്രസിൽ (22225) ഡിസംബർ 27നായിരുന്നു സംഭവം നടന്നത്.
സി -16 കോച്ചിലെ ടോയ്ലറ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ അധികൃതർ ടോയ്ലറ്റ് പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. രണ്ടരയടിയോളം നീളമുള്ള പാമ്പിനെ സോലാപുറിൽ വച്ചാണ് പിടികൂടിയത്. പിന്നാലെ ആർപിഎഫ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേരയെയാണ് പ്രതി ട്രെയിനിനുള്ളിൽ തുറന്നുവിട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
A man was arrested for releasing rat snake in the washroom of Vande Bharat. pic.twitter.com/tOy8vpSmTe
— Piyush Rai (@Benarasiyaa) February 14, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |