SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.44 PM IST

ഇന്ത്യൻ ജീവികൾ വംശനാശത്തിന്റെ വക്കിൽ

k

ഇന്ത്യയിൽ വംശനാശം നേരിടുന്ന ജീവികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാനായി രൂപം നൽകിയിരിക്കുന്ന സംഘടനയായ ഐ.യു.സി.എന്നിന്റെ റെഡ് ടാറ്റ ബുക്ക് പ്രകാരം ഇന്ത്യയിലെ 47 ജീവിവർഗങ്ങൾ വംശനാശത്തിന്റെ വക്കിലാണ്.

വംശനാശത്തിന്റെ വക്കിലെത്തുന്ന പക്ഷികളിൽ

വൈറ്റ്-ബെല്ലിഡ് ഹെറോൺ, ഉന്ത്യൻ ബസ്റ്റാർഡ് പക്ഷി, കരണ്ടിക്കൊക്കൻ മണലൂതി, തവിട്ടുകഴുകൻ, ഹിമാലയൻ കാട, പിംഗ് തലയുള്ള താറാവ്, കാതിലക്കഴുകൻ, തലേക്കെട്ടൻ തിത്തിരി.

ഉരഗങ്ങളും ഉഭയജീവികളും സസ്തനികളും

ചിങ്കണ്ണി, ചൊറിയൻ തവള, നദികളിൽ കാണപ്പെടുന്ന അപൂർവ ഇനം ആമയായ നോർതേൺ റിവർ ടെറാപിൻ, മൂന്നാർ തവള, പൊൻമുടിത്തവള, തമിഴ്നാട്ടിൽ ആണ്ടിപ്പാറ ഷോലയിൽ മാത്രം കണ്ടുവരുന്ന ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള സുഷിലി ഇലത്തവള, ഏഷ്യറ്റിക്ക് ചീറ്റ, പറക്കുന്ന അണ്ണാൻ, ഹിമാലയൻ ചെന്നായ, എൽവിറ എലി, വടക്കൻ സുമാത്രൻ കാണ്ടാമൃഗം തുടങ്ങി നിരവധി ജീവികളാണ്,

ചെമ്പട്ടികയിലെ ഇന്ത്യ ഭീഷണി നേരിടുന്നത് 1118 ഇനം ജീവിവർഗങ്ങൾ

ചെമ്പട്ടികയിലെ പുതിയ കണക്ക് പ്രകാരം ഇന്ത്യയിൽ 93 ഇനം സസ്തനികൾ, 93 ഇനം പക്ഷികൾ, 54 ഉരഗ സ്പീഷീസുകൾ 75 ഉഭയജീവിവർഗങ്ങൾ 235 മത്സ്യ സ്പീഷീസുകൾ, 7 ഇനം മൊളസ്‌കുകൾ, 131 ഇനം മറ്റ് നട്ടെല്ലില്ലാത്ത ജീവികൾ, രണ്ടിനം ഫംഗസുകൾ, 428 ഇനം സസ്യങ്ങൾ തുടങ്ങി 1118 ഇനം ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇതിൽ90 ജന്തുഇനങ്ങളേയും 86 സസ്യഇനങ്ങളേയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായും 212 ജന്തുഇനങ്ങളേയും 189 സസ്യഇനങ്ങളേയും ഒരിനം ഫംഗസ് സ്പീഷീസിനേയും വംശനാശഭീഷണി നേരിടുന്നവയുമായാണ് കണക്കാക്കിയിരിക്കുന്നത്.

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ

ഏഷ്യൻ സിംഹം, ബംഗാൾ കടുവ, നീലതിമിംഗലം, ബാന്റെംഗ്, സെൻട്രൽ കശ്മീർ വോലെ, ഉന്ത്യൻ കാട്ടുനായ, ചിറകൻ തിമിംഗലം, കാട്ടുപൂച്ച, ഗംഗാ ഡോൾഫിൻ, ഗീസ് ഗോൾഡൻ ലങ്കുർ, ഇന്ത്യൻ ആന, ബംഗാൾ കടുവ,ഇന്ത്യൻ കാട്ടുകഴുത, സിംഹനാലൻ കുരങ്ങ്, കറും വെരുക്, കരിങ്കുരങ്ങ്, വരയാടുകൾ, ചെമ്പൻ പാണ്ട, ഹിമപ്പുലി, ചാര തിമിംഗലം, തേൻ കരടി, കാട്ടു ചുണ്ടെലി, ബാരസിംഗ മാൻ, ടാകിൻ, കാട്ടെരുമ, എണ്ണ തിമിംഗലം, തുരുമ്പൻ പൂച്ച, ബാരസിംഗ, മേഘപ്പുലി, കടൽ പശു, കാട്ടുപോത്ത്, ഇന്ത്യൻ കാണ്ടാമൃഗം, യാക്ക് എന്നിവ...

ലോകത്ത് 80 ലക്ഷം തരം സസ്യജീവിവർഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പത്തുലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, സമുദ്രങ്ങളിൽ രാസമാലിന്യം കലരുന്നത്, കാട്ടുതീ, അനിയന്ത്രിത വേട്ടയാടൽ എന്നിങ്ങനെ നീളുന്നു ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.