ന്യൂ ഡൽഹി : വായിക്കാൻ കഴിയാത്ത തരത്തിൽ പല ഹൈക്കോടതികളുടെയും വിധികളിൽ വാട്ടർമാർക്കുളള സാഹചര്യത്തിൽ, ടൈപ്പ് ചെയ്ത വിധി പകർപ്പ് അഭിഭാഷകർ സമർപ്പിക്കണമെന്ന് സുപ്രീംകോടതി. ടൈപ്പ് ചെയ്ത വിധി പകർപ്പ് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെടുന്നുവെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രതികരണം.
രജിസ്ട്രിയുടെ നിർദേശം അഭിഭാഷകർ പാലിക്കണം. ഹൈക്കോടതികളുടെ ഭരണ നിർവഹണം തന്റെ കീഴിലല്ലെങ്കിലും ,വാട്ടർമാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തെഴുതിയിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |