അലഹബാദ്: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം എന്ന് ഒരു വിഭാഗം കരുതുന്ന വസ്തുവിന്റെ ശാസ്ത്രീയ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ വകുപ്പിനോട് നിർദ്ദേശിച്ച് അലഹബാദ് ഹൈക്കോടതി. സർവേ നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം വാരാണസി ജില്ലാ കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു. വസ്തുവിന്റെ ഘടന സർവേ ചെയ്യുന്നതിന് ശാസ്ത്രീയ രീതി ഉപയോഗിക്കണമെന്നും കേടുപാടുകൾ വരുത്തരുതെന്നും കോടതി നിർദ്ദേശിച്ചു. ഇത് ശിവലിംഗമല്ലെന്നാണ് മസ്ജിദ് അധികാരികളുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |