ന്യൂഡൽഹി: ബി.ജെ.പിയുടെ പരിഹാസത്തിന് മറുപടിയുമായി
അമേതിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ.
അമേതിയിൽ സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. അമേതിയിൽ സ്മൃതിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം കിഷോരി ലാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസ് അസ്ഥാനത്താക്കിയിരുന്നു
പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണ് ഞാൻ. ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല. ഹൈക്കമാൻഡാണ് അമേതിയിൽ സ്ഥാനാർഥിയാക്കിയത്. സ്മൃതി ഇറാനിയെ തീർച്ചയായും പരാജയപ്പെടുത്താൻ സാധിക്കും. താൻ കോൺഗ്രസിന്റെ ശമ്പളം പറ്റുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2019 വരെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു അമേതി. 2019ൽ 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |