ന്യൂ ഡൽഹി : രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ, പ്രത്യേക ഫോം പൂരിപ്പിച്ച് നൽകുകയോ വേണ്ട. ഫീസും ഇല്ല. ഒരു സമയം 20,000 രൂപ വരെ മാറ്റിയെടുക്കാം.
നാളെ മുതൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ ഏതു ബാങ്കിന്റെ ശാഖയിലും റിസർവ് ബാങ്കിന്റെ 19 മേഖലാ ഓഫീസുകളിലും നോട്ടുകൾ മാറ്റിയെടുക്കാം. ബാങ്കുകളിൽ അക്കൗണ്ട് വേണമെന്നില്ല. ബാങ്ക് അക്കൗണ്ടുകളിലും നോട്ട് നിക്ഷേപിക്കാം. സെപ്തംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മേയ് 19നാണ് റിസർവ് ബാങ്ക് നിർദ്ദേശം ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |