ന്യൂഡൽഹി : ഇന്ത്യ - പാക് സംഘർഷം മൂർച്ഛിച്ചതോടെ ലോകരാജ്യങ്ങൾ ഇന്ത്യയെ വിളിച്ചു. യു.എസ് സ്റ്റേറ്ര് സെക്രട്ടറി മാർകോ റൂബിയോ, യൂറോപ്യൻ യൂണിയൻ വിദേശകാര്യ പ്രതിനിധി കാജാ കല്ലാസ്, ഇറ്റലി ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി എന്നിവർ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഫോണിൽ ആശയവിനിമയം നടത്തി. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടാനായിരുന്നു ഇന്ത്യൻ മറുപടിയെന്ന് എസ്.ജയശങ്കർ വ്യക്തമാക്കി. ഇങ്ങോട്ട് ആക്രമിച്ചാൽ കടുത്ത മറുപടി പാകിസ്ഥാന് നൽകുമെന്ന ഇന്ത്യൻ നിലപാടും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |