ന്യൂഡൽഹി: ജമ്മുകാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലേക്ക് പാകിസ്ഥാൻ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും മാത്രമല്ല, പാക് എയർ ഡിഫൻസ് സിസ്റ്റത്തെയും ഇന്ത്യ തകർത്തു. റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു ഇന്ത്യൻ മണ്ണിൽ പ്രവേശിക്കും മുമ്പ് തകർത്തെറിഞ്ഞത്.
2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഒപ്പിട്ട 543 കോടി ഡോളറിന്റെ കരാർ. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ ഓർഡർ കൊടുത്തത്. മൂന്നെണ്ണം റഷ്യ കൈമാറി. ഇവ പാക്, ചൈന അതിർത്തികളിൽ വിന്യസിച്ചിട്ടുണ്ട്. 2021ൽ പഞ്ചാബിൽ വിന്ന്യസിച്ച ആദ്യ യൂണിറ്റാണ് ഇന്നലെ പാകിസ്ഥാനെ വിറപ്പിച്ചത്.
ചൈനയുടെ എതിർപ്പും അമേരിക്കയുടെ ഭീഷണിയും വകവയ്ക്കാതെയാണ് പുട്ടിൻ ഉറ്റമിത്രമായ ഇന്ത്യയ്ക്ക് എസ്-400 നൽകിയത്. ഇതിന്റെ ആദ്യ പതിപ്പായ എസ്- 300 ചൈനയ്ക്ക് സോവിയറ്റ് യൂണിയനും എസ്-400 റഷ്യയും നൽകിയിട്ടുണ്ട്. എസ്-300ന്റെ ഡ്യൂപ്ളിക്കേറ്റായി ചൈന വികസിപ്പിച്ച എച്ച്. ക്യു-9 ആണ് പാകിസ്ഥാന്റെ കൈവശമുള്ളത്. ലാഹോറിലെ എച്ച്.ക്യു-9 ഇന്നലെ ഇന്ത്യ ഡ്രോണുകൾ ഉപയോഗിച്ചത് തകർത്തു.
ബാലിസ്റ്റിക് മിസൈലും
തവിടുപൊടിയാക്കും
ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400
റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയുടേതാണ് രൂപകല്പന
400 കിലോമീറ്റർ അകലെ വരെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം തകർക്കും
ഓട്ടോണമസ് ഡിറ്റക്‌ഷൻ, ടാർജറ്റിംഗ് വിവിധോദ്ദേശ്യ റഡാറാണ് എസ്-400ന്റെ സവിശേഷത
യുദ്ധ വിമാനങ്ങളെയും ബാലിസ്റ്റിക് മിസൈലുകളെയും വരെ ട്രാക്ക് ചെയ്ത് തകർക്കും
9 എം 83/92 (എസ്.എ-21 ഗ്രൗളർ), 9 എം 96 (എസ്.എ-24 ഗ്രിഞ്ച്) മാരക മിസൈലുകൾ
മൊബൈൽ ലോഞ്ചറുകളിൽ ഘടിപ്പിച്ചിച്ച് സൗകര്യപ്രദമായ സ്ഥലങ്ങളിൽ വിന്ന്യസിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |