ഡൽഹി: ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെയും, ക്യാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടിക്കും കീഴിൽ കേന്ദ്ര സർക്കാർ ക്യാൻസർ ചികിത്സാ പരിചരണം വിപുലീകരിച്ചു.
ദശലക്ഷക്കണക്കിന് ആളുകൾക്ക് മുൻകൂട്ടിയുള്ള രോഗനിർണയം, ചികിത്സ, സാന്ത്വന പരിശീലനം എന്നിവ എത്തിക്കുന്നതിലൂടെ നഗര ഗ്രാമീണ ആരോഗ്യ സംരക്ഷണ വിജയം നികത്തുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
മുൻകാലഘട്ടങ്ങളിൽ ക്യാൻസർ ചികിത്സാർത്ഥം ഗ്രാമപ്രദേശവാസികൾ ദീർഘദൂരം മെട്രോപൊളിറ്റൻ സിറ്റികളിലേക്ക് അല്ലെങ്കിൽ സമീപ നഗര പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കുകയും പകരം ഏറ്റവും അടുത്ത ജില്ലാ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് ആധുനിക ചികിത്സ ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയിലൂടെ കേന്ദ്രഗവൺമെന്റ് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്.
ഈ സംരംഭത്തിന് കീഴിൽ കീമോതെറാപ്പി മുൻകൂട്ടിയുള്ള ട്രെയിനിംഗ് പ്രോഗ്രാമുകൾ, എയിംസ് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റുകളുമായി ടെലി മെഡിസിൻ കൺസൾട്ടേഷനുകൾ ഉൾപ്പെടെ ഓങ്കോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 300ലധികം ജില്ലാ ആശുപത്രികളെയാണ് രാജ്യത്ത് നവീകരിക്കുന്നത്.കൂടാതെ ഇന്ത്യയിൽ ഉടനീളമുള്ള 270ൽ അധികം ക്യാൻസർ സെന്ററുകളെ ബന്ധിപ്പിക്കുന്ന ദേശീയ ക്യാൻസർ ശൃംഖല (നാഷണൽ ക്യാൻസർ ഗ്രിഡ്) അടിസ്ഥാന ചികിത്സ പ്രോട്ടോക്കോളുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കും.
പദ്ധതി നടപ്പാക്കുന്നതിലൂടെ ക്യാൻസർ പരിചരണത്തിനായി ഭാരതത്തിലെ ഒരു രോഗിക്കും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോക്ടർ ഭാരതി പ്രവീണ പവാർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ''എല്ലാവർക്കും തുല്യ ആരോഗ്യനീതി എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു കുതിച്ചുചാട്ടം ആയിരിക്കുമെന്നും ഡോക്ടർ പവാർ പറഞ്ഞു. ഇന്ത്യ പ്രതിവർഷം 1.4 ദശലക്ഷം പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ ഇതിൽ 12 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. മുൻകൂട്ടി ക്യാൻസർ കണ്ടെത്തുന്നത് മരണനിരക്ക് 30 മുതൽ 50 ശതമാനം വരെ കുറയ്ക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |